dcc logo
ധർമ്മടം ക്രിക്കറ്റ് ക്ലബ്ബ്

NEWS

പതിനഞ്ചു വയസ്സിനു താഴെയുള്ള ആൺ/പെൺകുട്ടികളുടെ സെലക്ഷൻ ട്രയൽസ്

കെ.സി.എ അക്കാദമിയിലേക്കുള്ള 2025-26 അധ്യയന വർഷത്തിലെ പതിനഞ്ചു വയസ്സിനു താഴെയുള്ള ആൺ/പെൺകുട്ടികളുടെ സെലക്ഷൻ ട്രയൽസ് മെയ് 11,12 തിയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു.
 
സെലക്ഷൻ ലഭിക്കുന്ന ആൺകുട്ടികൾ തൊടുപുഴ ഉള്ള റെസിഡൻഷ്യൽ അക്കാദമിയിലും പെൺകുട്ടികൾ വയനാട്ടിലോ കോട്ടയത്തോ ഉള്ള റെസിഡൻഷ്യൽ അക്കാദമിയിലും ചേരാൻ തയ്യാറായിരിക്കണം.
 
താല്പര്യമുള്ള കുട്ടികൾ 08 മെയ് 2025, വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മുൻപായി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
 
സെലക്ഷൻ ട്രയൽസ് വിവരങ്ങൾ :
സ്ഥലം : ഗ്രീൻഫീൽഡ് സ്റ്റേഡിയം , കാര്യവട്ടം,തിരുവനന്തപുരം
സമയം : രാവിലെ 9 മണി
ദിവസം : പെൺകുട്ടികൾക്ക് മെയ് 11 ഞായറാഴ്ച
ആൺകുട്ടികൾക്ക് മെയ് 12 തിങ്കളാഴ്ച